Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മീയമൂല്യങ്ങള്‍ നിലനിര്‍ത്തണം: ദലൈലാമ

തിരുവനന്തപുരം: ആധുനിക വിദ്യാഭ്യാസരീതിയും സാങ്കേതികവിദ്യയും സ്വീകരിക്കുമ്പോള്‍ തന്നെ മാനുഷികവും ആത്മീയവുമായ മൂല്യങ്ങളും സാംസ്കാരിക പാരമ്പര്യവും നാം നിലനിര്‍ത്തണമെന്ന് തിബത്തന്‍ ആത്മീയനേതാവ് ദലൈലമാമ പറഞ്ഞു.

ഒരാഴ്ച നീണ്ടുനിന്ന അന്തര്‍ദേശീയ ഭഗവത്ഗീതാ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ദലൈലമ. ജാതി വ്യവസ്ഥ, സതി, സ്ത്രീധനസമ്പ്രദായം തുടങ്ങിയ പരമ്പരാഗത രീതികള്‍ സമൂഹത്തിന് ആരോഗ്യകരമല്ലെങ്കിലും അഹിംസ പോലുള്ള ഭാരതീയ മൂല്യങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മതപരമായ സഹിഷ്ണുത ഇന്ത്യയുടെ സവിശേഷതയാണ്. വിവിധ തത്വശാസ്ത്രങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഇന്ത്യയില്‍ നിലനില്‍ക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്. എല്ലാ വിശ്വാസങ്ങള്‍ക്കും ഇവിടെ പൂര്‍ണസ്വാതന്ത്യ്രമുണ്ട്.

പുറംലോകത്തിന് അഹിംസയുടെ മഹത്വത്തെ കുറിച്ച് അറിയാന്‍ കഴിയുന്നതിനു മുമ്പ് അത് തിരിച്ചറിഞ്ഞവരാണ് ഇന്ത്യക്കാര്‍. ഇന്നു പല രാജ്യക്കാരും അഹിംസയുടെ പ്രസക്തിയെന്തെന്ന് മനസിലാക്കി തുടങ്ങിയിരിക്കുന്നു.

മത വിശ്വാസം മനസിനെ ശാന്തിയോടെ നിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ മറ്റ് വിശ്വാസങ്ങളോട് സഹിഷ്ണുതയില്ലെങ്കില്‍ അത് അപകടകരമായി തീരുകയും ചെയ്യും- ദലൈലമാമ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+