മുല്ലപ്പെരിയാര്‍ ഡാമില്‍ വിള്ളലും ചോര്‍ച്ചയും
കുമളി: മുല്ലപ്പെരിയാര്‍ ഡാമിന്റെ പല ഭാഗങ്ങളിലും വിള്ളലും ചോര്‍ച്ചയും കണ്ടതായി ഡാം സന്ദര്‍ശിച്ച ജലസേചന-വൈദ്യതവകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംഘം കണ്ടെത്തി. ഡാമിന്റെ സ്ഥിതി അപകടാവസ്ഥയിലാണെന്ന് സംഘം അറിയിച്ചു.
മുല്ലപ്പെരിയാര്‍ ഡാമില്‍ കണ്ട വിള്ളലുകളും ചോര്‍ച്ചയും ഭൂചലനം മൂലമാണോ ഉണ്ടായതെന്ന് വിദ്ഗ്ധ പഠനത്തിലൂടെ മാത്രമേ അറിയാന്‍ കഴിയുകയുള്ളൂവെന്ന് സംഘാംഗങ്ങള്‍ അറിയിച്ചു.
ഡാം സുരക്ഷിതല്ല എന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് അവര്‍ പറഞ്ഞു. ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഉയരം കൂട്ടുന്നത് അപകടകരമാണ്. ഇപ്പോഴുള്ള 136 അടി തന്നെ നിലനിര്‍ത്തുന്നത് സുരക്ഷിതമല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഡാമിനടുത്ത് ഭൂകമ്പമാപിനി വെക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സംഘം അറിയിച്ചു.












Click it and Unblock the Notifications