നെടുമ്പാശ്ശേരിയില്‍ ആള്‍മാറാട്ടം
കൊച്ചി: മറ്റൊരാളുടെ പാസ്പോര്‍ട്ടുപയോഗിച്ച് മസ്കറ്റില്‍ നിന്നെത്തിയ യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി.
മസ്കറ്റില്‍ നിന്നും എസി 974 വിമാനത്തില്‍ ഡിസംബര്‍ 15 വെള്ളിയാഴ്ച വന്നിറങ്ങിയ ആലുവ ഉളിയന്നൂര്‍ സ്വദേശി ജമാലിനെയാണ് എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. ഇയാളുടെ പക്കല്‍ അപ്പു ചന്ദ്രികവീര, പാറശ്ശേരി, തിരുവനന്തപുരം എന്ന പേരിലുള്ള പാസ്പോര്‍ട്ടാണ് ഉണ്ടായിരുന്നത്. പാസ്പോര്‍ട്ടിലെ ഫോട്ടോയും ജമാലിന്റേതായിരുന്നില്ല.
ജമാലിന്റെ കൈവശമുണ്ടായിരുന്ന പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞിരുന്നതായി എമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ പാസ്പോര്‍ട്ടിലും യാത്രാരേഖകളിലും ഒരേ ഒപ്പുകളാണുണ്ടായിരുന്നത്.
മസ്കറ്റില്‍ എസി മെക്കാനിക്ക് ആയിരുന്നുവെന്നും സ്പോണ്‍സറും മസ്കറ്റ് പൊലീസും ചേര്‍ന്ന് വിമാനത്തില്‍ കയറ്റി വിടുകയായിരുന്നുവെന്നും ജമാല്‍ അധികൃതരോടു പറഞ്ഞു. തന്റെ പാസ്പോര്‍ട്ട് സ്പോണ്സര് പിടിച്ചുവെച്ചിരിക്കുകയാണെന്നു പറഞ്ഞ ജമാലിന്റെ ബാഗില്‍ നിന്ന് അയാളുടെ പാസ്പോര്‍ട്ടിന്റെ കോപ്പിയും അധികൃതര്‍ കണ്ടെടുത്തു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications