കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരം ജനങ്ങളിലെത്തുന്നില്ലെന്ന് പാലൊളി

  • By Staff
Google Oneindia Malayalam News

കൊച്ചി: ജനപ്രതിനിധികളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന അധികാരം ജനങ്ങള്‍ ഏറ്റെടുത്ത് അധികാര വികേന്ദ്രീകരണം പ്രാവര്‍ത്തികമാക്കണമെന്ന് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി നിര്‍ദ്ദേശിച്ചു. എളങ്കുന്നപ്പുഴ പഞ്ചായത്ത് കാര്യാലയത്തിന്റെയും കമ്പ്യൂട്ടര്‍ സെന്ററിന്റെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴും ജനപ്രതിനിധികളിലാണ് അധികാരം കേന്ദ്രീകരിച്ചിരിക്കുന്നത്. ഗ്രാമസഭകള്‍ സജീവമായാല്‍ ഈയവസ്ഥയ്ക്ക് മാറ്റം വരും. ജനങ്ങളുടെ സഹകരണം കുറവായതു മൂലം കഴിഞ്ഞ ഭരണകാലത്ത് ന്യൂനതകളുണ്ടായിട്ടുണ്ട്. പൊതു സ്വത്ത് തന്റേതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും- മന്ത്രി വ്യക്തമാക്കി.

പഞ്ചായത്തിന്റെ വികസനത്തെക്കുറിച്ചും പദ്ധതികെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനുള്ള വേദികളാണ് ഗ്രാമസഭകള്‍. ചര്‍ച്ചകളിലൂടെ തങ്ങളുടെ ആവശ്യങ്ങള്‍ സാധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ജനങ്ങള്‍ തയ്യാറാകണം. ജനങ്ങളുടെ സജീവസാന്നിദ്ധ്യമുള്ളിടത്ത് അഴിമതി നടക്കില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഡോ. എം.എ. കുട്ടപ്പന്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുനമ്പം സന്തോഷ്, ജില്ലാ പഞ്ചായത്തംഗം ചന്ദ്രമതി സുരേന്ദ്രന്‍, ഡേവിഡ് പിന്‍ഹീറോ തുടങ്ങിയവര്‍ സംസാരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X