കോട്ടയത്ത് വീണ്ടും ഭൂചലനം
കോട്ടയം: കോട്ടയം ജില്ലയിലെ പാലായിലും കാഞ്ഞിരപ്പള്ളിയിലും ഡിസംബര്‍ 15 വെള്ളിയാഴ്ച പുലര്‍ച്ചെ വീണ്ടും നേരിയ തോതില്‍ ഭൂചലനമുണ്ടായി.
മൂന്നു തവണ ഭൂചലനമുണ്ടായി.പുലര്‍ച്ചെ 2.15നും നാല് മണിക്കും ആറ് മണിക്കുമാണ് ഭൂചലനം അനുഭപ്പെട്ടത്. പാലാ, പെരിങ്ങളം, മേലുകാവ്, കടനാട്, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, മണിമല, ചെങ്ങളം, പൈക പ്രദേശങ്ങളിലാണ് ഭൂമികുലുക്കമുണ്ടായത്.
ചില വീടുകളുടെ ഭിത്തികള്‍ക്ക് വിള്ളലുണ്ടായി. കെട്ടിടങ്ങള്‍ ഭൂമികുലുക്കത്തില്‍ വിറകൊണ്ടു.
ഭൂചലനത്തെ കുറിച്ച് പഠിക്കാന്‍ വെള്ളിയാഴ്ച കേന്ദ്രസംഘം ഇടുക്കി ജില്ലയിലെ പൈനാവിലെത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടും സംഘം പരിശോധിക്കും.












Click it and Unblock the Notifications