ഭൂചലനം: കേന്ദ്രസംഘത്തെ അയക്കാന്‍ ആവശ്യപ്പെടും
കോട്ടയം: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ഭൂചലനത്തിന്റെ കാരണങ്ങളെ കുറിച്ച് പഠനം നടത്തുന്നതിനായി ശാസ്ത്രസാങ്കേതികവിദഗ്ധരുടെ ഒരു സംഘത്തെ അയക്കണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെടും.
മുഖ്യമന്ത്രിയുടെ ചുമതലയുള്ള മന്ത്രി ടി.കെ.രാമകൃഷ്ണനാണ് ഡിസംബര്‍ 15 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ഇക്കാര്യം അറിയിച്ചത്.
ഭൂചലനം ഇനിയുണ്ടാവാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും മറ്റും വിശദമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായാണ് കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയക്കാന്‍ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നത്തെ അവസ്ഥയില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം കൂട്ടുന്നത് വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications