തുറമുഖ ട്രസ്റ് ഡെപ്യൂട്ടി ചെയര്‍മാന്റെ വീട്ടില്‍ റെയ്ഡ്
കൊച്ചി: കൊച്ചി തുറമുഖ ട്രസ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ എ.ജനാര്‍ദനറാവുവിന്റെ ഓഫീസിലും ഔദ്യോഗിക വസതിയിലും സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ഗുജറാത്തിലെ കാണ്ട്ല തുറമുഖത്ത് അക്കൗണ്ട്സ് വിഭാഗം മേധാവിയായിരിക്കെ 15 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നത് സംബന്ധിച്ച കേസിലാണ് സിബിഐ റെയ്ഡ്.
അഴിമതി സംബന്ധിച്ച് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് സര്‍ച്ച് വാറന്റുമായി എത്തിയ ഉദ്യോഗസ്ഥര്‍ സിബിഐക്കൊപ്പം റെയ്ഡിനുണ്ടായിരുന്നു. ജനാര്‍ദന റാവുവിന്റെ തുറമുഖ ട്രസ്റ് ആസ്ഥാനത്തെ ഓഫീസിലും വസതിയിലും ഡിസംബര്‍ 15 വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്കാണ് റെയ്ഡ് ആരംഭിച്ചത്. സ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ വെല്ലിംഗ്ടണ്‍ ഐലന്റ് ശാഖയില്‍ റാവുവിനുള്ള ലോക്കറും മറ്റ് ബാങ്ക് അക്കൗണ്ടുകളും സിബിഐ സംഘം പരിശോധിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് റെയ്ഡ് അവസാനിച്ചത്.












Click it and Unblock the Notifications