ഒരു കുടുംബത്തിലെ മൂന്നംഗങ്ങള്‍ ആത്മഹത്യ ചെയ്തു
പറവൂര്‍: കെടാമംഗലം കടവില്വീട്ടില് ഷാജി (44), ഭാര്യ സീത (34), മകള്‍ സൂര്യഗായത്രി (11) എന്നിവര്‍ ഡിസംബര്‍ 14 വ്യാഴാഴ്ച പുലര്‍ച്ചെ വീടിനുള്ളില്‍ വിഷം കഴിച്ചു മരിച്ച നിലയില്‍ കാണപ്പെട്ടു.
എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മകന് വിഷ്ണു (13) വാണ് ഇവര്‍ മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്. അഛനമ്മമാരും അനുജത്തിയും വിളിച്ചിട്ടും എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് വിഷ്ണു കരഞ്ഞ് ബഹളം വച്ചു. ഓടിക്കൂടിയ അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.
ജഡങ്ങള്‍ക്കരികില്‍ ഐസ്ക്രീം കപ്പുകളും ഫ്യൂഡറാന്‍ കീടനാശിനിയുടെ പാക്കറ്റും കിടന്നിരുന്നു. നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൂന്ന് ജഡങ്ങളും.
ചെറായി കോവിലകത്തും കടവില്‍ ബേക്കറിയും സ്റേഷനറി കടയും നടത്തിവരികയായിരുന്നു മരിച്ച ഷാജി. നേരത്തെ സഹകരണസംഘത്തില്‍ കാഷ്യറായിരുന്നു. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കച്ചവടം തുടങ്ങിയത്. സാമ്പത്തിക ബാധ്യതയാണ് കൂട്ടആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നു,പാറക്കടവ് ചുങ്കത്ത് തങ്കന്റെ മകളാണ് ഷാജിയുടെ ഭാര്യ സീത. മകള്‍ സൂര്യഗായത്രി നന്ത്യാട്ടുകുന്നം സംസ്കൃത സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. വിഷ്ണുവും ഇതേ സ്കൂളിലാണ് പഠിക്കുന്നത്.
ഷാജിയ്ക്കൊപ്പം താമസിച്ചിരുന്ന അമ്മ തങ്കമ്മ നായരമ്പലത്തുള്ള മകള്‍ പ്രസന്നയുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. ദിനേശന്, അശോകന് എന്നിവരാണ് ഷാജിയുടെ മറ്റ് സഹോദരങ്ങള്‍.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications