ക്ഷേത്രപ്രവേശനം ഹിന്ദുക്കള്‍ക്കു മാത്രം: ഹൈക്കോടതി
കൊച്ചി: ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഹിന്ദുക്കള്‍ക്കു മാത്രമേ അവകാശമുള്ളൂ എന്ന് കേരള ഹൈക്കോടതി വിധിച്ചു.
അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനാവകാശം നല്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ട് ജസ്റിസുമാരായ എസ്.ശങ്കരസുബന്‍, എ.ലക്ഷ്മിക്കുട്ടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഡിസംബര്‍ 14 വ്യാഴാഴ്ച ഇങ്ങനെ ഉത്തരവായത്.
ഭരണഘടനയുടെ 25(2) അനുച്ഛേദമനുസരിച്ച് ഏതു വിഭാഗത്തില്‍പ്പെട്ട ഹിന്ദുവിനും ക്ഷേത്രപ്രവേശനത്തിനുള്ള അവകാശമുണ്ട്. എന്നാല്‍ ഭരണഘടനാനുസൃതമായ ഈ അവകാശം ഹിന്ദുക്കള്‍ക്കു മാത്രമെ ക്ഷേത്രപ്രവേശനം അനുവദിക്കുന്നുള്ളുവെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജാതിമതവര്‍ഗ പരിഗണനകള്‍ക്ക് അതീതമായി എല്ലാ പൗരന്മാര്‍ക്കും ഹൈന്ദവ ക്ഷേത്രങ്ങളില്‍ പ്രവേശനമനുവദിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ തപോവനം വിശ്വവിദ്യാ കേന്ദ്രം മുഖ്യ ബോധകനായ അഡ്വ.ജെ.വില്യം ജോണാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.












Click it and Unblock the Notifications