Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ കുടിവെള്ളത്തില്‍ ലവണാംശം

കൊച്ചി: കൊച്ചി നഗരത്തില്‍ പൈപ്പുകളില്‍ കൂടി വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ലവണാംശമുള്ളതായി പരാതി. വേലിയേറ്റത്തെ തുടര്‍ന്ന് കായലില്‍ നിന്നും പെരിയാറിലേക്ക് കയറിയ ഓരുജലം ആലുവയിലെ ശുദ്ധജല പദ്ധതി പ്രദേശത്ത് എത്തിയതാണ് കുടിവെള്ളത്തില്‍ ഉപ്പ് കലരാന്‍ കാരണം.

ഉപ്പ് മാറ്റി വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനം ആലുവയിലെ പമ്പ് ഹൗസില്‍ ഇല്ലാത്തത് മൂലം ഉപ്പുവെള്ളം തന്നെ പമ്പ് ചെയ്യുകയായിരുന്നു.

പമ്പ് ചെയ്ത വെള്ളത്തില്‍ ഉപ്പിന്റെ തോത് 130 കവിഞ്ഞെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ തോത് 190 കഴിഞ്ഞാല്‍ കുടിവെള്ളമെന്ന നിലയില്‍ ഉപയോഗിക്കാന്‍ കഴിയില്ല. പെരിയാറിലെ ജലനിരപ്പ് താഴ്ന്നത് മൂലമാണ് ഉപ്പുവെള്ളം കയറിയത്. ജലനിരപ്പ് താഴുന്നതനുസരിച്ച് ഭൂതത്താന്‍ അണക്കെട്ട് തുറന്നുവിട്ടിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.

ഇതിനിടെ ആലുവയിലെ പമ്പ് ഹൗസില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ശുദ്ധീകരണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. വിശാലകൊച്ചി മേഖലയിലും ആലുവയിലും വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ മാലിന്യം കലരാന്‍ ഇതാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ശുദ്ധീകരണത്തിനായി ക്ലോറിനൈസേഷന്‍ മാത്രമാണ് ആലുവ പമ്പ് ഹൗസില്‍ അവലംബിക്കുന്നത്. ഇതുകൊണ്ട് വെള്ളത്തിലെ ലവണാശം കുറയ്ക്കാന്‍ കഴിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+