തിരുവനന്തപുരത്തു നിന്ന് ഹജ്ജ് വിമാനം വേണം
ദില്ലി: തിരുവനന്തപുരത്തു നിന്നും ഹജ്ജ് വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ഗതാഗത-ടൂറിസം പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചു. കൊച്ചിയില്‍ നിന്നും കൂടുതല്‍ ഹജ്ജ് വിമാനങ്ങള്‍ ആരംഭിക്കണമെന്നും നിര്‍ദേശമുണ്ട്.
കോഴിക്കോട് നിന്നും ഹജ്ജ് വിമാനസര്‍വീസ് പുനരാരംഭിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കരിപ്പൂര്‍ വിമാനത്താവളത്തിനടുത്ത് ഒരു ഹജ്ജ് ഹൗസും മുസാഫിര്‍ ഖാനയും നിലവിലുള്ളതിനാല്‍ ഇവിടെനിന്നും സര്‍വീസ് പുനരാരംഭിക്കേണ്ടത് അത്യാവശ്യമാണെന്ന് സമിതി ആവശ്യപ്പെടുന്നു.
നാഗ്പൂരില്‍ നിന്ന് ഹജ്ജ് വിമാന സര്‍വീസ് തുടങ്ങണമെന്ന് നിര്‍ദേശമുണ്ട്. ജിദ്ദയിലേക്കുള്ള വിമാനത്തില്‍ പോകാനായി കൃത്യസമയത്തെത്താന്‍ വേണ്ടി ഹജ്ജ് തീര്‍ഥാടകര്‍ക്കായി ശ്രീനഗറില്‍ നിന്നും ദില്ലിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കണം.
മറ്റ് വിമാനക്കമ്പനികളെ ഏല്‍പ്പിക്കുന്നതിനു പകരം എയര്‍ ഇന്ത്യ തന്നെ ഹജ്ജ് വിമാനങ്ങളുടെ സര്‍വീസ് ഏറ്റെടുക്കണം. താത്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം ഹജ്ജ് വിമാനങ്ങള്‍ക്കായി സ്ഥിരം സംവിധാനമുണ്ടാക്കണമെന്ന് സമിതി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.












Click it and Unblock the Notifications