തപാല്‍ സമരം: എസ്മ പ്രയോഗിച്ചു തുടങ്ങി
ദില്ലി: തപാല്‍ സമരം നേരിടാന്‍ ആവശ്യമായ നടപടികളെടുക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് സമരം ചെയ്യുന്നവര്‍ക്കെതിരെ ഏഴു സംസ്ഥാനങ്ങളില്‍ അവശ്യ സര്‍വീസ് സംരക്ഷണ നിയമം(എസ്മ) അനുസരിച്ച് ഡിസംബര്‍ 16 ശനിയാഴ്ച മുതല്‍ നടപടി തുടങ്ങി.
ദേശീയ ജനാധിപത്യ സഖ്യത്തില്‍പ്പെട്ട കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തര്‍ പ്രദേശ്, ഉത്തരാഞ്ചല്‍, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലും ദില്ലിയിലുമാണ് എസ്മ പ്രയോഗിച്ചു തുടങ്ങിയത്.
കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശം പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഭരിക്കുന്ന ദില്ലിയില്‍ നടപ്പാക്കിയത് വ്യാപകമായ വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്. തൊഴിലാളി വിരുദ്ധ നടപടികളില്‍ ബിജെപിയും കോണ്‍ഗ്രസ്സും ഒറ്റക്കെട്ടാണെന്ന് സമരസമിതി നേതാക്കള്‍ ആരോപിച്ചു.
കരിനിയമങ്ങള്‍ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം മാത്രമാണെന്നു പറഞ്ഞ നേതാക്കള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് വ്യക്തമാക്കി.
അതേ സമയം തപാല്‍ വിതരണം സാധാരണ നിലയിലാക്കാന്‍ എന്തു നടപടിയും സ്വീകരിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രി രാംവിലാസ് പാസ്വാന് ആവര്‍ത്തിച്ചു.
എസ്മ പ്രയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കേരളത്തില്‍ പോസ്റല്‍ ജീവനക്കാരുടെ സംഘടനകള്‍ ശനിയാഴ്ച രാജ്ഭവന് മാര്‍ച്ചു നടത്തി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് ജി.കാര്ത്തികേയന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സമരസഹായ സമിതി കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന് എംഎല്‍എ നേതൃത്വം നല്കി.
കേരളത്തില്‍ എസ്മ പ്രയോഗിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളി വിരുദ്ധനയങ്ങള്ക്കു കൂട്ടുനില്ക്കേണ്ടതില്ലെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യന്ത്രിയുടെ ചുമതല വഹിക്കുന്ന സാംസ്കാരിക മന്ത്രി ടി.കെ.രാമകൃഷ്ണന് പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications