കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തപാല്‍ സമരം: എസ്മ പ്രയോഗിച്ചു തുടങ്ങി

  • By Staff
Google Oneindia Malayalam News

ദില്ലി: തപാല്‍ സമരം നേരിടാന്‍ ആവശ്യമായ നടപടികളെടുക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് സമരം ചെയ്യുന്നവര്‍ക്കെതിരെ ഏഴു സംസ്ഥാനങ്ങളില്‍ അവശ്യ സര്‍വീസ് സംരക്ഷണ നിയമം(എസ്മ) അനുസരിച്ച് ഡിസംബര്‍ 16 ശനിയാഴ്ച മുതല്‍ നടപടി തുടങ്ങി.

ദേശീയ ജനാധിപത്യ സഖ്യത്തില്‍പ്പെട്ട കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തര്‍ പ്രദേശ്, ഉത്തരാഞ്ചല്‍, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലും ദില്ലിയിലുമാണ് എസ്മ പ്രയോഗിച്ചു തുടങ്ങിയത്.

കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശം പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഭരിക്കുന്ന ദില്ലിയില്‍ നടപ്പാക്കിയത് വ്യാപകമായ വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്. തൊഴിലാളി വിരുദ്ധ നടപടികളില്‍ ബിജെപിയും കോണ്‍ഗ്രസ്സും ഒറ്റക്കെട്ടാണെന്ന് സമരസമിതി നേതാക്കള്‍ ആരോപിച്ചു.

കരിനിയമങ്ങള്‍ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം മാത്രമാണെന്നു പറഞ്ഞ നേതാക്കള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് വ്യക്തമാക്കി.

അതേ സമയം തപാല്‍ വിതരണം സാധാരണ നിലയിലാക്കാന്‍ എന്തു നടപടിയും സ്വീകരിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രി രാംവിലാസ് പാസ്വാന്‍ ആവര്‍ത്തിച്ചു.

എസ്മ പ്രയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കേരളത്തില്‍ പോസ്റല്‍ ജീവനക്കാരുടെ സംഘടനകള്‍ ശനിയാഴ്ച രാജ്ഭവന്‍ മാര്‍ച്ചു നടത്തി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് ജി.കാര്‍ത്തികേയന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സമരസഹായ സമിതി കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ നേതൃത്വം നല്കി.

കേരളത്തില്‍ എസ്മ പ്രയോഗിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കു കൂട്ടുനില്ക്കേണ്ടതില്ലെന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യന്ത്രിയുടെ ചുമതല വഹിക്കുന്ന സാംസ്കാരിക മന്ത്രി ടി.കെ.രാമകൃഷ്ണന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X