അയോധ്യയില്‍ ക്ഷേത്രം പണിയും: സിംഗാള്‍
വിജയവാഡ: അയോധ്യയിലെ രാമജന്മഭൂമിയില്‍ തന്നെ രാമക്ഷേത്രം പണിയുമെന്നും ക്ഷേത്രനിര്‍മാണത്തിന്റെ തീയതി അലഹബാദില്‍ നടക്കുന്ന സന്യാസിമാരുടെ ധര്‍മസമ്മേളനത്തില്‍ തീരുമാനിക്കുമെന്നും വിശ്വഹിന്ദുപരിഷത്ത് പ്രസിഡന്റ് അശോക് സിംഗാള്‍ അറിയിച്ചു.
ഡിസംബര്‍ 16 ശനിയാഴ്ച വിജയവാഡയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യാ പ്രശ്നത്തെ കുറിച്ചുള്ള പ്രധാനമന്ത്രി വാജ്പേയിയുടെ പ്രസ്താവന രാജ്യത്തിന്റെ വികാരമെന്തെന്ന് പ്രകടിപ്പിക്കലായിരുന്നുവെന്ന് സിംഗാള്‍ പറഞ്ഞു.
അയോധ്യയില്‍ ക്ഷേത്രം തകര്‍ന്നത് സ്ഫോടനം മൂലമാണെന്ന് ആര്‍എസ്എസ് നേതാവ് സുദര്‍ശന്‍ പറഞ്ഞത് നിര്‍മല പാണ്ഡയുടെ വാദത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയതായി സിംഗാള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നിര്‍മല പാണ്ഡ ഈ വാദത്തില്‍ നിന്ന് പിന്നീട് പിന്മാറുകയും ചെയ്തു.
അയോധ്യയില്‍ പള്ളി തകര്‍ക്കെപ്പട്ട ദിവസം ബോംബ് സ്ഫോടനം നടന്നിരുന്നില്ലെന്ന് തെളിയിക്കുന്നതിനുള്ള തെളിവുകള്‍ തങ്ങളുടെ കൈയിലുണ്ട്.കര്‍സേവകരുടെ കായിക ശക്തിയിലൂടെയാണ് പള്ളി തകര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ മുസ്ലിം വോട്ട് ബാങ്കില്‍ കണ്ണ് നട്ടാണ് ഈ നിലപാട് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ പ്രശ്നത്തിന്റെ പേരില്‍ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തിയ പ്രതിപക്ഷം ഓരോ ദിവസവും പൊതുഖജനാവില്‍ നിന്നുള്ള 2.50 കോടി രൂപ വീതമാണ് നശിപ്പിച്ചത്.












Click it and Unblock the Notifications