Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാരുടെ എണ്ണം കുറയ്ക്കും: വാജ്പേയി

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം പത്തു ശതമാനം കുറയ്ക്കാന്‍ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പറഞ്ഞു.

ഡിസംബര്‍ 16 ശനിയാഴ്ച ദില്ലിയില്‍ ചേര്‍ന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പര്‍ ആന്റ് കൊമേഴ്സിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്ന നടപടി 2004ല്‍ പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വമേധയാ പിരിഞ്ഞു പോകാന്‍ തയ്യാറാവുന്നവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കു പിന്നാലെ പരക്കം പായുന്നത് അവസാനിപ്പിക്കണമെന്ന് വാജ്പേയി നിര്‍ദ്ദേശിച്ചു. സ്വകാര്യമേഖലയിലുള്ള തൊഴിലവസരങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ യുവതലമുറ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വിവാദ പ്രസ്താവനയെക്കുറിച്ചു പരാമര്‍ശിക്കവെ അത് മറക്കാന്‍ സമയമായി എന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവാദങ്ങള്‍ക്കു പിന്നാലെ പോവുന്നതിനു പകരം രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+