ചെരിപ്പുകള്‍ ചേകന്നൂരിന്റേത് തന്നെ
മലപ്പുറം: ചേകന്നൂര്‍ മൗലവിയുടെ ശരീരാവശിഷ്ടത്തിനായി നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ ചെരിപ്പുകള്‍ മൗലവിയുടേത് തന്നെയെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ചെരിപ്പുകള്‍ മൗലവിയുടേതാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ തിരിച്ചറിഞ്ഞിട്ടുണ്ട്. മകളുടെ വിവാഹത്തിന് വാങ്ങിയ ചെരിപ്പുകളിട്ട് നില്‍ക്കുന്ന ഫോട്ടോ ഹവ ഉമ്മയുടെ കൈയിലുണ്ട്.
ചെരിപ്പുകള്‍ തിരുവനന്തപുരത്തെ ലബോട്ടറിയിലേക്ക് പരിശോധനക്കായി സിബിഐ അയച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച പുതിയ സ്ഥലത്ത് സിബിഐ തിരച്ചില്‍ തുടങ്ങി. വെള്ളിയാഴ്ച ഒന്നും കണ്ടെത്താനായില്ലെങ്കിലും ശനിയാഴ്ചയും തിരച്ചില്‍ തുടരും. നേരത്തെ തിരച്ചില്‍ നടത്തിയ സ്ഥലത്തിന്റെ അമ്പതടി മാറിയാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്.












Click it and Unblock the Notifications