ചേകന്നൂര്‍ കേസ്: തിരച്ചില്‍ വീണ്ടും നിര്‍ത്തി
മലപ്പുറം: ചേകന്നൂര്‍ മൗലവിയുടെ മൃതദേഹത്തിനായുള്ള തിരച്ചില്‍ താല്ക്കാലികമായി നിര്‍ത്താന്‍ സിബിഐ തീരുമാനിച്ചു.
എട്ടു ദിവസത്തെ തിരച്ചിലിനു ശേഷമാണ് ഡിസംബര്‍ 16 ശനിയാഴ്ച സിബിഐ സംഘം ഈ തീരുമാനത്തിലെത്തിയത്. ശനിയാഴ്ചത്തെ തിരച്ചിലില്‍ പുതിയതായി ഒന്നും ലഭിച്ചിരുന്നില്ല.
എട്ടു ദിവസത്തെ തിരച്ചിലില്‍ മൗലവിയുടേതെന്ന് തിരിച്ചറിഞ്ഞ ഒരു ജോഡി ചെരുപ്പുകളും ഒരു ഷര്‍ട്ടിന്റെ ഭാഗവും മാത്രമാണ് ലഭിച്ചത്.
പ്രതികള്‍ ചൂണ്ടിക്കാണിച്ച ഭാഗത്തു മുഴുവനും മണ്ണുമാറ്റിയുള്ള പരിശോധന പൂര്‍ത്തിയാക്കിയതിനാലാണ് പരിശോധന താല്ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് സിബിഐ അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications