കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യദുരന്തം മദ്യവില്പന കുറച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മദ്യദുരന്തങ്ങള്‍ക്കു ശേഷം സംസ്ഥാനത്തെ മദ്യവില്പനയില്‍ കുറവ് അനുഭവപ്പെട്ടു. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പന കഴിഞ്ഞ മാസത്തേതില്‍ നിന്നും താഴേക്ക് പോന്നു.

സ്പിരിറ്റ് കലര്‍ത്തിയ വ്യാജമദ്യവും വിപണിയിലിറങ്ങുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് ഒരു വിഭാഗം പേര്‍ മദ്യപാനം നിര്‍ത്തിയത്. മദ്യദുരന്തങ്ങള്‍ക്കു ശേഷം മദ്യവില്പന കൂടുമെന്ന ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകൂട്ടലാണ് ഇതുമൂലം തെറ്റിയത്.

5.57 ലക്ഷം കെയ്സ് മദ്യമാണ് ഒക്ടോബര്‍ മാസത്തില്‍ ബിവറേജന്‍ കോര്‍പ്പറേഷന്‍ വിറ്റത്. നവംബറില്‍ ഇത് 5.37 ലക്ഷമായി കുറഞ്ഞു.

മദ്യദുരന്തങ്ങളുണ്ടായതിനു ശേഷമുള്ള ആദ്യദിവസങ്ങളില്‍ മദ്യവില്പന കാര്യമായി കുറഞ്ഞിരുന്നു. ബിവറേജസ് കോര്‍പ്പറേഷന്റെ വില്പനശാലകളില്‍ നിന്നു പോലും ആളുകള്‍ മദ്യം വാങ്ങാന്‍ മടിച്ചിരുന്നു. മദ്യദുരന്തത്തിന്റെ അലകള്‍ പതുക്കെ കെട്ടടങ്ങിതുടങ്ങിയതോടെ ബിവറേജസ് കോര്‍പ്പറേഷന്റെ വില്പനശാലകള്‍ക്കു മുന്നില്‍ വീണ്ടും ക്യൂ പ്രത്യക്ഷപ്പെട്ടുതുടങ്ങി. എന്നാല്‍ മദ്യദുരന്തം ഉണ്ടാവുന്നതിനു മുമ്പുണ്ടായിരുന്ന അത്രയും തിരക്ക് ഇപ്പോഴും വില്പനശാലകള്‍ക്കു മുന്നില്‍ കാണാനില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X