മുല്ലപ്പെരിയാര്‍: വിദഗ്ധസംഘത്തെ അയക്കും
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കണ്ട വിള്ളലിനെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ അയക്കുമെന്ന് മുഖ്യമന്ത്രിയുടെ ചുമതലയുള്ള മന്ത്രി ടി.കെ.രാമകൃഷ്ണന്‍ പറഞ്ഞു.
ജലസേചന സെക്രട്ടറി ഏലിയാസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് മുല്ലപ്പെരിയാറിലേക്ക് അയക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ചീഫ് എഞ്ചിനീയറും സംഘത്തിലുണ്ടായിരിക്കും. ഡിസംബര്‍ 16 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച ഡാം പരിശോധിച്ച ഉദ്യോഗസ്ഥ സംഘം ഡാം അപകടാവസ്ഥയിലാണെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം കൂട്ടുന്നത് വന്‍ അപകടം സൃഷ്ടിക്കും. അതിനാല്‍ സര്‍ക്കാര്‍ അത്തരം നടപടികളെ ശക്തമായി ചെറുക്കുമെന്ന് രാമകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications