കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ക്കെതിരെ അന്വേഷണം
തിരുവനന്തപുരം: ഭാര്യയുടെ പേരില്‍ എഞ്ചിനീയറിംഗ് കോളജ് തുടങ്ങുന്നതിന് കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.ജി.സിദ്ധാര്‍ഥന്‍ തന്റെ പദവി ദുരുപയോഗപ്പെടുത്തി എന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാലാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
സിദ്ധാര്‍ഥനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാന പ്രകാരം സിദ്ധാര്‍ഥന്‍ രണ്ട് മാസത്തെ അവധി എടുത്തു.
സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യപ്രകാരം സിദ്ധാര്‍ഥനെ ഒഴിവാക്കിയാണ് വൈസ് ചാന്‍സലര്‍ യോഗം നടത്തിയത്. സിന്‍ഡിക്കേറ്റംഗങ്ങള്‍ എല്ലാവരും സിദ്ധാര്‍ഥനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നാലംഗ സമിതിയെ കൊണ്ട് അന്വേഷണം നടത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രൊഫ.ആര്‍.മോഹന്‍കുമാര്‍ കണ്‍വീനറായ അന്വേഷണ സമിതിയില്‍ ആന്റണി രാജു, കോലിയക്കോട് കൃഷ്ണന്‍ നായര്‍, അഡ്വ.കെ.പ്രസാദ് എന്നിവരാണ് മറ്റംഗങ്ങള്‍. സമിതി മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.












Click it and Unblock the Notifications