എസ്.എന്‍.ഡി.പി തിരഞ്ഞെടുപ്പ് 30ന്
കൊച്ചി: എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പ് ഡിസംബര്‍ 30ന് നടത്താന്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് ഡിസംബര്‍ 31നു മുമ്പ് നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷണര്‍മാര്‍ പുതിയ തീയതി നിശ്ചയിച്ചത്.
കൊച്ചിയിലെ കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റേഡിയത്തില്‍ ഡിസംബര്‍ 30ന് രാവിലെ 11 മുതല്‍ അഞ്ച് വരെ തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വാര്‍ഷിക പൊതുയോഗവും 30ന് നടക്കും.
ജസ്റിസുമാരായ കെ.എസ്.രാധാകൃഷ്ണന്‍, ജി.ശശിധരന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
വോട്ടര്‍പട്ടിക തയാറാക്കാനായി എല്ലാ ശാഖകളിലെയും രേഖകള്‍ കോടതിയില്‍ വരുത്തി പുന:പരിശോധിക്കണമെന്ന വി.എന്‍.മോഹന്‍കുമാറിന്റെ ഹര്‍ജിയിലെ ആവശ്യം കോടതി തള്ളി.












Click it and Unblock the Notifications