Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലുക്കാസിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റ് കൊച്ചിയില്‍

കൊച്ചി: സ്വര്‍ണവ്യാപാര രംഗത്ത് ഇന്ത്യയില്‍ ആദ്യത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് കൊച്ചിയില്‍ ആരംഭിക്കുന്നു. ആലുക്കാസ് ഗ്രൂപ്പാണ് എംജി റോഡില്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടിന് സമീപം വിപുലമായ ഷോപ്പിംഗ് സൗകര്യങ്ങളുമായി ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നത്.

ഡിസംബര്‍ 18 തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റീജണല്‍ ഡയറക്ടര്‍ ഡെറിക് മെക്കാഡോ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

സ്വര്‍ണവ്യാപാര രംഗത്ത് ആദ്യമായി സൂപ്പര്‍ മാര്‍ക്കറ്റും ആധുനിക ഷോറൂമുകളും അവതരിപ്പിച്ചത് ആലുക്കാസായിരുന്നുവെന്ന് മാനേജിംഗ് ഡയറക്ടര്‍ പോള്‍ ആലുക്ക വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുതിയ സംരംഭമായ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഹൈപ്പര്‍ കളക്ഷന്‍സ്, ഹൈപ്പര്‍ ക്വാളിറ്റി, ഹൈപ്പര്‍ ബൈ ബാക്ക് ഗ്യാരന്റി എന്നിവയാണ് പ്രത്യേകമായി അവതരിപ്പിക്കുന്നത്.

ആലുക്കാസിന്റെ കേരളത്തിലെ പതിനൊന്നാമത്തെയും ഏഷ്യയിലെ 28-ാമത്തെ ശാഖയുമാണ് കൊച്ചിയില്‍ തുറക്കുന്നത്. 916 സ്വര്‍ണാഭരണങ്ങള്‍ മാത്രമാണ് ഇവിടെ അണിനിരത്തുന്നത്.

വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഡിസൈനുകളും കേരളത്തിന്റെ പാരമ്പര്യം പുലര്‍ത്തുന്ന ആഭരണങ്ങളും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലഭിക്കും. ഡയമണ്ട്, വെഡിംഗ്, വൈറ്റ് ഗോള്‍ഡ്, മള്‍ട്ടി കളര്‍ ഗോള്‍ഡ് കളക്ഷനുകള്‍ ഇറ്റാലിയന്‍-സിംഗപ്പൂര്‍ മോള്‍ഡഡ് ആഭരണങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക വിഭാഗമുണ്ടാകും.

ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നായകരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുമെന്ന് പോള്‍ ആലുക്ക അറിയിച്ചു. ഏല്യ വര്‍ഗീസ് ഭദ്രദീപം തെളിയിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+