അയോധ്യ: ബിജെപിക്കെതിരെ മമത
ദില്ലി: അയോധ്യാ പ്രശ്നം വീണ്ടും കുത്തിപ്പൊക്കാനുള്ള ബിജെപി ശ്രമത്തെ തൃണമൂല്‍ നേതാവും കേന്ദ്ര റെയില്‍വേമന്ത്രിയുമായ മമതാ ബാനര്‍ജി ശക്തിയായി വിമര്‍ശിച്ചു.
എന്‍ഡിഎയുടെ അജണ്ടയില്‍ നിന്നും ഘടകക്ഷികള്‍ വ്യതിചലിക്കുന്നത് ഒരു തരത്തിലും പൊറുക്കാനാവില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് രാജ്യത്തിന്റെ വികാരം പ്രകടിപ്പിക്കലാണെന്ന പ്രധാനമന്ത്രി വാജ്പേയിയുടെ പ്രസ്താവനയോട് അവര്‍ വിയോജിച്ചു.
കോടതിയുടെ തീരുമാനമനുസരിച്ച് മാത്രമേ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിക്കെതിരായ ശാസനാ പ്രമേയം ലോക്സഭയില്‍ പരാജയപ്പെട്ടത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന നിലപാടിനുള്ള അംഗീകാരമാണെന്ന ബിജെപി അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണിന്റെ പ്രസ്താവനയെ തെലുങ്കുദേശം നേതാവ് കെ.യെരന്‍ നായിഡു വിമര്‍ശിച്ചു. ശാസനാ പ്രമേയം പരാജയപ്പെട്ടതിനുള്ള ലക്ഷ്മണിന്റെ വ്യാഖ്യാനം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ അതിന്റെ മതേതര അജണ്ടയില്‍ നിന്ന് വ്യതിചലിക്കുകയാണെങ്കില്‍ അത് പൊറുക്കുകയില്ലെന്നും നായിഡു പറഞ്ഞു.












Click it and Unblock the Notifications