റോഡപകടത്തില്‍ രണ്ട് അയ്യപ്പതീര്‍ഥാടകര്‍ മരിച്ചു
ആലുവ: കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നും ശബരിമലയ്ക്ക് പോകുകയായിരുന്ന തീര്‍ഥാടകസംഘം സഞ്ചരിച്ചിരുന്ന മിനി ബസ് മംഗലപ്പുഴ പാലത്തിന് സമീപം കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. 40 തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു.
മാണ്ഡ്യ അഗ്രിക്കള്‍ച്ചറല്‍ കോളജിലെ അസോഷ്യേറ്റ് പ്രൊഫസര്‍ മതാപതി (55), മിനി ബസ് ഡ്രൈവര്‍ ദൊരൈഗൗഡ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആലുവ കാരോത്തുകുഴി, പാലാരിവട്ടം മെഡിക്കല്‍ സെന്റര്‍ എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
എറണാകുളത്തു നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.












Click it and Unblock the Notifications