അരവണ: ഹിന്ദു സംഘടനകള്‍ അന്വേഷിക്കുന്നു
കൊച്ചി: ശബരിമലയിലെ അരവണ വിവാദത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ വിവിധ ഹൈന്ദവ സംഘടനകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിച്ചു.
വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഡിസംബര്‍ 16 വെള്ളിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം. അടുത്തിടെ തിരുവനന്തപുരത്തു ചേര്‍ന്ന ഹൈന്ദവ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ അരവണ തയ്യാറാക്കുന്ന സ്ഥലം അന്വേഷണ സംഘം സന്ദര്‍ശിക്കും. ശുചിത്വമുള്ള സാഹചര്യങ്ങളിലാണോ അരവണ തയ്യാറാക്കുന്നതെന്നു പരിശോധിക്കാനാണിത്. അന്വേഷണ സംഘം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഹിന്ദു ഐക്യ വേദി ചെയര്‍മാന്‍ സ്വാമി സത്യാനന്ദ സരസ്വതിക്കു സമര്‍പ്പിക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
കമ്മിറ്റിയുടെ റിപ്പോര്‍ട്ടു ലഭിച്ചതിനു ശേഷം ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതൊഴിവാക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications