ചന്ദ്രന് ഭ്രാന്തിപ്പശുരോഗമല്ലെന്ന് ഡോക്ടര്‍മാര്‍
കോഴിക്കോട്: ഭ്രാന്തിപ്പശുരോഗത്തിന് സമാനമായ ലക്ഷണങ്ങളുള്ള ക്രെറ്റ്സ് ഫെല്‍റ്റ് ജേക്കബ് (സിജെഡി) രോഗമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചെട്ട്യാംതൊടിയില്‍ ചന്ദ്രന് ബാധിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാരുടെ വിദഗ്ധസംഘം കണ്ടെത്തി.
ജീനിലെ വ്യതിയാനങ്ങള്‍ മൂലമാണ് സിജെഡി രോഗമുണ്ടാകുന്നത്. ചില അവയവങ്ങള്‍ മാറ്റി വെക്കുമ്പോള്‍ ഉണ്ടാകുന്ന അപൂര്‍വമായ രോഗമാണിത്. ഈ രോഗം കന്നുകാലികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.അതുകൊണ്ട് കന്നുകാലി മാംസം കഴിക്കുന്നതുകൊണ്ട് ഈ രോഗമുണ്ടാകില്ല.
ചന്ദ്രന് എങ്ങനെയാണ് ജീന്‍ വ്യതിയാനം ഉണ്ടായതെന്ന് കണ്ടെത്താനാവാതെ കൃത്യമായ ചികിത്സ നല്‍കാനാവില്ല. ഇപ്പോള്‍ ഹോമിയോ ചികിത്സയാണ് ചന്ദ്രന് നടത്തുന്നത്.












Click it and Unblock the Notifications