യൂത്ത് കോണ്‍ഗ്രസ് കൂട്ടായ്മയുമായി നാലാംഗ്രൂപ്പ്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സാന്നിധ്യം തെളിയിക്കുന്നതിനും സീറ്റ് വിഭജനത്തില്‍ അര്‍ഹമായ പ്രാതിനിധ്യം നേടിയെടുക്കുന്നതിനും യൂത്ത് കോണ്‍ഗ്രസ് കൂട്ടായ്മയുമായി നാലാംഗ്രൂപ്പ് രംഗത്ത് .
പാര്‍ട്ടിയിലെ പോഷകസംഘടനകളെ സജീവമാക്കാനെന്ന പേരില്‍ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന തിനാണ് വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള നാലാം ഗ്രൂപ്പിന്റെ ശ്രമം.
നേരത്തെ വന്‍വിജയമായിത്തീര്‍ന്ന കെഎസ്യു കൂട്ടായ്മയുടെ മാതൃകയിലായിരിക്കും യൂത്ത് കോണ്‍ഗ്രസ് കൂട്ടായ്മ നടത്തുക.ജനവരി ആറ്,ഏഴ് തീയതികളിലായി പരുമല ദേവസ്വം ബോര്‍ഡ് കോളേജിലാണ് യൂത്ത് കോണ്‍ഗ്രസ് കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്.ഇതിന് മുന്നോടിയായി ജില്ലാതല യൂത്ത് കോണ്‍ഗ്രസ് കൂട്ടായ്മകള്‍ നടന്നുവരികയാണിപ്പോള്‍.
നാലാം ഗ്രൂപ്പാണ് സംഘടിപ്പിക്കുന്നതെങ്കിലും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ക്യാമ്പ് എന്നാണ് കൂട്ടായ്മയ്ക്ക് പേര് നല്കിയിരിക്കുന്നത്.വയലാര്‍ രവിയുടെ ചിത്രവുമായി ക്യാമ്പിന്റെ പോസ്ററുകള്‍ തയാറായിട്ടുണ്ട്.ജനവരി ആറിന് വയലാര്‍ രവിയാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നത്.












Click it and Unblock the Notifications