മുല്ലപ്പെരിയാര്‍: ഉയരം കൂട്ടണമെന്ന് സ്വാമി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം കൂട്ടുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ലെന്ന് വിദഗ്ധര്‍ പറയുമ്പോള്‍ കേരളം മാത്രമാണ് ഉയരം കൂട്ടുന്നതിനെ എതിര്‍ക്കുന്നതെന്ന് ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
ഭൂചലനം സാധാരണഗതിയിലുള്ള വെല്ലുവിളിയാണെന്നും ഈയിടെയുണ്ടായ ഭൂമികുലുക്കത്തിന്റെ അടിസ്ഥാനത്തില്‍ ഡാമിന്റെ ഉയരം കൂട്ടുന്നതിനെ എതിര്‍ക്കുന്നതില്‍ അര്‍ഥമില്ലെന്നും സ്വാമി പറഞ്ഞു. ഡിസംബര്‍ 17 ഞായറാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നത്തെ കുറിച്ച് കോടതിയില്‍ കേരള സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാവുന്നതാണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം 152 അടിയായി ഉയര്‍ത്തുന്നതിനോട് കേരളത്തിന് എതിര്‍പ്പുണ്ടെങ്കില്‍ ബന്ധപ്പെട്ട കക്ഷികള്‍ തമ്മില്‍ കൂടിയാലോചന നടത്താവുന്നതാണ്.
ഡാമിന്റെ ഉയരം 152 അടിയായി ഉയര്‍ത്താമെന്ന് 1988ല്‍ അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.രാമചന്ദ്രനും തമ്മില്‍ ധാരണയിലെത്തിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രശ്നത്തെ കുറിച്ച് കമ്പം പാര്‍ട്ടി യൂണിറ്റിനോട് താന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്വാമി പറഞ്ഞു.
ഡാമിന്റെ ഉയരം കൂട്ടിയാല്‍ തമിഴ്നാട്ടിലെ രണ്ടു ലക്ഷത്തോളം ജനങ്ങള്‍ക്കാണ് അതുകൊണ്ട് ഗുണം ലഭിക്കുക. വരുന്ന തിരഞ്ഞെടുപ്പില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം തന്റെ പാര്‍ട്ടിക്ക് അനുകൂലമായ ഫലമുണ്ടാക്കുമെന്നും സ്വാമി പറഞ്ഞു.












Click it and Unblock the Notifications