റോഡു വികസനത്തിന് മലേഷ്യന്‍ സഹായം
തിരുവനന്തപുരം : സംസ്ഥാനത്തെ നാലു റോഡുകളുടെ വികസനത്തിന് മലേഷ്യന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി നായനാര്‍ പറഞ്ഞു. വിദേശപര്യടനത്തിന് ശേഷം തിരിച്ചെത്തിയ നായനാര്‍ ഡിസംബര്‍ 17 തിങ്കളാഴ്ച വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു.
ധനസഹായം നല്‍കുന്നതിനെ കുറിച്ച് പ്രാഥമിക ധാരണയായിട്ടുണ്ട്. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്, പൊതുമരാമത്ത് വകുപ്പുമന്ത്രി സ്വാമിവേലു എന്നിവരുമായി ഇതു സംബന്ധിച്ച് കോലാലംപൂരില്‍ ചര്‍ച്ച നടത്തി.
മണ്ണാറക്കളത്തിയില് നിന്ന് പമ്പയിലേക്കുള്ള 58 കിലോ മീറ്റര്‍ റോഡിനും നെടുമ്പാശ്ശേരിയില്‍ നിന്ന് കൊടെക്കനാലിലേക്കുള്ള 171 കിലോ മീറ്റര്‍ റോഡിനും പൊന്നാനിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള 61 കിലോ മീറ്റര്‍ റോഡിനും കോട്ടയത്തു നിന്ന് കുമരകത്തേക്കുള്ള റോഡിനുമാണ് സഹായം ലഭിക്കുക- മുഖ്യമന്ത്രി പറഞ്ഞു.
വിവര സാങ്കേതികവിദ്യാ രംഗത്ത് സംസ്ഥാനത്ത് ചില സംരംഭങ്ങള്‍ ആരംഭിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താനായി വ്യവസായികളുടെ ഒരുസംഘം ജനവരിയില്‍ കേരളത്തിലെത്തുമെന്നും നായനാര്‍ അറിയിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications