കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറശ്ശിനിക്കടവ്: വനം മന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

  • By Staff
Google Oneindia Malayalam News

കൊച്ചി: പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ വന്യജീവികളുടെ മരണത്തിനു കാരണക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കണമെന്നുള്ള നോട്ടീസില്‍ സംസ്ഥാന വനം വകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നോട്ടീസയക്കാന്‍ കേരള ഹൈക്കോടതി ഡിസംബര്‍ 16 ശനിയാഴ്ച ഉത്തരവായി.

പരിസ്ഥിതി ശാസ്ത്രകാരനും കലിക്കറ്റ് സര്‍വകലാശാല മുന്‍ പ്രൊ- വൈസ് ചാന്‍സലറുമായ എം.കെ.പ്രസാദ് നല്കിയ ഹര്‍ജിയിന്മേലാണ് ചീഫ് ജസ്റിസ് കെ.കെ.ഉഷയും ജസ്റിസ് കുര്യന്‍ ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇങ്ങനെ ഉത്തരവായത്.

ദില്ലിയിലെ സെന്‍ട്രല്‍ സൂ അതോറിറ്റി, സംസ്ഥാന ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍, തളിപ്പറമ്പ് ഡിഎഫ്ഒ, കണ്ണൂര്‍ ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്കും നോട്ടീസയക്കാന്‍ ഹൈക്കോടതി ഉത്തരവായി.

ഈ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും ഗവണ്‍മെന്റ് പ്ലീഡറോട് കോടതി ആവശ്യപ്പെട്ടു.

പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിന് അനുമതി നിഷേധിച്ചതു സംബന്ധിച്ച് എം.വി.രാഘവന്‍ നല്കിയ കേസില്‍ ഡിസംബര്‍ 18 തിങ്കളാഴ്ച വാദം കേള്‍ക്കും. ഈ കേസിലാണ് വനം വകുപ്പ് കസ്റഡിയിലെടുത്ത വന്യമൃഗങ്ങളെ പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തില്‍ തന്നെ തിരിച്ചുവിടാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവായിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X