ജിയോജിത് സെക്യൂരിറ്റീസ് ബോണസ് ഓഹരി നല്‍കും
കൊച്ചി: സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ സഹകരണ സ്ഥാപനമായജിയോജിത് സെക്യൂരിറ്റീസ് ലിമിറ്റഡ് ഓഹരിയുടമകള്‍ക്ക് ബോണസ് ഓഹരി നല്‍കുമെന്ന് കമ്പനി ചെയര്‍മാന്‍ എ.പി.കുര്യന്‍ പറഞ്ഞു. 400 തൊഴിലാളികള്‍ക്കും ബോണസ് ഓഹരി നല്‍കും.
കഴിഞ്ഞ വര്‍ഷം നികുതി കഴിച്ച് 4.83 കോടി കമ്പനി ലാഭമുണ്ടാക്കി.ഇതിന്റെ 25 ശതമാനം ലാഭവിഹിതം വിതരണം ചെയ്തിട്ടുണ്ട്.
ഈ സാമ്പത്തികവര്‍ഷം ആദ്യപകുതിയില്‍ കമ്പനിക്ക് നികുതി കഴിച്ച് 2.5 കോടി ലാഭമുണ്ടായതായി കുര്യന്‍ അറിയിച്ചു. 125 ശതമാനമാണ് ലാഭത്തിന്റെ വളര്‍ച്ചാനിരക്ക്.
ഇന്‍ഷുറന്‍സ് ബ്രോക്കിങ്ങ് തുടങ്ങാന്‍ കമ്പനി ഉദ്ദേശിക്കുന്നതായും കുര്യന്‍ പറഞ്ഞു.












Click it and Unblock the Notifications