കേന്ദ്രത്തിനുള്ള പിന്തുണ പിന്‍വലിക്കും: നായിഡു
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കര്‍ഷകര്‍ നേരിടുന്ന ദുരിതം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തെലുങ്കുദേശം കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മുന്നറിയിപ്പ് നല്‍കി.
പ്രശ്നത്തില്‍ കേന്ദ്രത്തിന്റെ ശ്രദ്ധ ക്ഷണിക്കാനായി ലോക്സഭാ നടപടികള്‍ തടസ്സപ്പെടുത്താന്‍ നായിഡു ടിഡിപി എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
കര്‍ഷകര്‍ നേരിടുന്ന പ്രശ്നത്തില്‍ കേന്ദ്രം അലംഭാവം കാണിക്കുന്നതില്‍ പ്രതിഷേധിച്ച് നായിഡു പ്രധാനമന്ത്രി വാജ്പേയിക്ക് കത്തയച്ചു. പ്രധാനമന്ത്രിയെയും മറ്റ് കേന്ദ്രമന്ത്രിമാരെയും കണ്ട് സംസ്ഥാനത്തിന്റെ പ്രതിഷേധമറിയിക്കാന്‍ കേന്ദ്രകൃഷിവകുപ്പ് സഹമന്ത്രി ശോഭനദ്രീശ്വര, കേന്ദ്ര സിവില്‍ സപ്ലൈസ് മന്ത്രി എന്‍.ജനാര്‍ദനറെഡ്ഢി എന്നിവരോട് നായിഡു ആവശ്യപ്പെട്ടു.
അരിയുടെയും നെല്ലിന്റെയും വില ഇടിഞ്ഞതിനെ തുടര്‍ന്ന് ആന്ധ്രയിലെ കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണ്. പ്രശ്നത്തിന് അയവ് വരുത്താനായി അരിയും നെല്ലും കേന്ദ്രം ആന്ധ്രയില്‍ നിന്ന് വാങ്ങാമെന്ന് ഉപഭോക്തൃ-പൊതുവിതരണ മന്ത്രി ശാന്തകുമാര്‍ ആന്ധ്രാ സന്ദര്‍ശന വേളിയില്‍ പറഞ്ഞിരുന്നു. ശാന്തകുമാര്‍ ഉറപ്പ് തന്നിട്ടും ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ ഭാഗത്തു നിന്ന് അനുകൂലമായ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ നായിഡു പറഞ്ഞു.












Click it and Unblock the Notifications