തപാല്‍ സമരം പിന്‍വലിച്ചു; ഒരു സംഘടന തുടരും
ദില്ലി: തപാല്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന രണ്ടു യൂണിയനുകള്‍ സമരത്തില്‍ നിന്നു പിന്മാറി. കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പു മന്ത്രി രാംവിലാസ് പാസ്വാനുമായി നടത്തിയ നാലു മണിക്കൂര്‍ ചര്‍ച്ചകള്‍ക്കു ശേഷമാണ് രണ്ടു യൂണിയനുകള്‍ സമരത്തില്‍ നിന്നു പിന്മാറാന് തയ്യാറായത്.
ഫെഡറേഷന് ഓഫ് നാഷണല്‍ പോസ്റല്‍ ഓര്ഗനൈസേഷന്, ഭാരതീയ പോസ്റല്‍ യൂണിയന് എന്നീ സംഘടനകളാണ് പിന്മാറിയത്. എന്നാല്‍ നാഷണല്‍ ഫെഡറേഷന് ഓഫ് പോസ്റല്‍ എംപ്ലോയീസ് ഫെഡറേഷന് ഭാരവാഹികള്‍ സമരം തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
കേന്ദ്രമന്ത്രിയുമായുണ്ടാക്കിയ ധാരണകളില്‍ തൃപ്തരല്ലാത്തതുകൊണ്ടാണ് സമരരംഗത്തു തുടരുന്നതെന്ന് നാഷണല്‍ ഫെഡറേഷന് സെക്രട്ടറി ജനറല്‍ ആര്.എല്‍. ഭട്ടാചാര്യ വാര്‍ത്താലേഖകരോട് പറഞ്ഞു.
ജസ്റിസ് താല്‍വാര്‍ കമ്മിറ്റിയുടെ ശമ്പളപരിഷ്കരണത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയതിനാലാണ് സമരത്തില്‍ നിന്നു പിന്മാറുന്നതെന്ന് മറ്റു രണ്ടു സംഘടനകളുടെ ഭാരവാഹികള്‍ അറിയിച്ചു.
13 ദിവസമായി തുടരുന്ന തപാല്‍ സമരത്തില്‍ നിന്ന് രണ്ട് യൂണിയനുകള്‍ പിന്മാറിയത് കെട്ടിക്കിടക്കുന്ന തപാല്‍ ഉരുപ്പടികളുടെ ദ്രുതഗതിയിലുള്ള നീക്കത്തിനു സഹായകമാകും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications