ലാബിലെ സ്ഫോടനം അട്ടിമറിയെന്ന്
തിരുവനന്തപുരം: അഞ്ച് വര്‍ഷം മുമ്പ് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടന്ന സ്ഫോടനം അട്ടിമറിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
ഡിസംബര്‍ 18 തിങ്കളാഴ്ചയാണ് ആര്‍.രാജേന്ദ്രബാബുവിന്റെ അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയുടെ മുമ്പാകെ വച്ചത്. സ്ഫോടനം ആസൂത്രിതമായി നടത്തിയ അട്ടിമറിയാണെന്നതിനുള്ള തെളിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അന്വേഷണവുമായി ഫോറന്‍സിക് ലാബ് ഡയറക്ടര്‍ സഹകരിച്ചില്ലെന്നും അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ഡയറക്ടര്‍ ശ്രമിച്ചിരിന്നുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ലാബിലെ ജീവനക്കാര്‍ക്ക് തീരെ അച്ചടക്കമില്ല. ഡയറക്ടര്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത സ്ഥാപനത്തെ കാര്യക്ഷമമാക്കുന്നതിനായി ആഭ്യന്തരവകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിന് കീഴില്‍ കൊണ്ടുവരണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.












Click it and Unblock the Notifications