Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചായത്ത് പ്രസിഡന്റിനെ ബോംബെറിഞ്ഞ് കൊന്നു

നാഗര്‍കോവില്‍: തോവാളയ്ക്കടുത്തുള്ള സഹായനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് നഗര്‍ അഹിദാസിനെ ( 36)ബോംബെറിഞ്ഞ് കൊലപ്പെടുത്തി. സംഭവത്തില്‍ ആരുവാമൊഴി അണ്ണാ കോളേജ് പ്രഫസര്‍ ക്രിസ്റഫറെ ഡിസംബര്‍ 17ഞായറാഴ്ച അറസ്റ് ചെയ്തു.

ഡിസംബര്‍ 16 ശനിയാഴ്ച രാത്രിയാണ് അഹിദാസിനെ അക്രമികള്‍ ബോംബെറിഞ്ഞും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന അഹിദാസിനെ ബോംബെറിഞ്ഞ് പരിക്കേല്‍പ്പിച്ച ശേഷം അരിവാള്‍ കൊണ്ട് തല രണ്ടായി വെട്ടിപ്പൊളിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

ഏതാനും ദിവസം മുമ്പ് അഹിദാസിന്റെ ജ്യേഷ്ഠന്‍ രത്നശീലന് നേരെയും വധശ്രമം നടന്നിരുന്നു. ഒരു ആരാധാനാലയത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു. പ്രഫസര്‍ ക്രിസ്റഫറിന്റെ ബന്ധുവായ ജപസിങ് ഉള്‍പ്പടെയുള്ളവരെ പൊലീസ് തിരയുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+