വോട്ട് പിടിക്കാന്‍ പുസ്തകമിറക്കുന്നു
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴും ഒരു കോടിയോളം രൂപ ചെലവഴിച്ച് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന പുസ്തകങ്ങളിറക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.
ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടക്കാനിടയുള്ളതിനാലാണ് സാധാരണയായി മെയ് മാസത്തില്‍ പുറത്തിറക്കാറുള്ള ഭരണനേട്ടങ്ങള്‍ വിവരിക്കുന്ന പുസ്തകം നേരത്തെയിറക്കാന്‍ പബ്ലിക്് റിലേഷന്‍സ് വകുപ്പില്‍ തകൃതിയായ നീക്കങ്ങള്‍ നടക്കുന്നത്.
സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിവരിക്കുന്ന 600 പേജുള്ള ഒരു പുസ്തകവും വിവിധ വകുപ്പുകളുടെ നേട്ടങ്ങളുമായി 26 ചെറിയ പുസ്തകങ്ങളും പോസ്ററുകളുമാണ് അണിയറയില്‍ ഒരുങ്ങുന്നത്. കഴിഞ്ഞ തവണ പുസ്തകങ്ങള്‍ അച്ചടിച്ചതിന് ഓഡിയോ വിഷ്വല്‍ ആന്റ് റിപ്രോഗ്രാഫിക് സെന്ററിന് നല്‍കാനുള്ള തുക ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ഭരണനേട്ട സാഹിത്യം തയാറാക്കാന്‍ ചെലവാക്കുന്ന ഒരു കോടി രൂപ അടുത്ത സര്‍ക്കാരിന് ബാധ്യതയാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications