Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിച്ചനെ അറിയില്ല: കേന്ദ്രമന്ത്രി

ദില്ലി: മണിച്ചന്‍ എന്നൊരാളെ തനിക്കറിയില്ലെന്നും ഒരു അബ്കാരിക്കും ബാങ്ക് വായ്പ ലഭിക്കാന്‍ സഹായിച്ചിട്ടില്ലെന്നും കേന്ദ്ര ടെക്സ്റ്റയില്‍സ് മന്ത്രി ധനഞ്ജയകുമാര്‍.

ഡിസംബര്‍ 18 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. താന്‍ തിരുവനന്തപുരത്ത് വന്നത് തികച്ചും ഔദ്യോഗികമായ ആവശ്യത്തിനാണ്. തന്റെ സന്ദര്‍ശനം രഹസ്യമായിരുന്നെങ്കില്‍ എങ്ങനെയാണ് സംസ്ഥാന സര്‍ക്കാര്‍ തനിക്ക് സുരക്ഷാ സൗകര്യങ്ങളും താമസവും ഏര്‍പ്പാടാക്കിയതെന്ന് ധനഞ്ജയകുമാര്‍ ചോദിച്ചു. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് താന്‍ താമസിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഇതെല്ലാം സിപിഎമ്മിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. ഇക്കാര്യങ്ങള്‍ ആരാഞ്ഞുകൊണ്ട് ഉടന്‍ തന്നെ മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും ധനഞ്ജയകുമാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+