ജില്ലാ പഞ്ചായത്ത് പതിനായിരം വീടുകള്‍ നല്‍കുന്നു
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് ഹഡ്കോയുടെ സാമ്പത്തിക സഹായത്തോടെ പതിനായിരം വീടുകള്‍ നല്‍കാനുള്ള ജനകീയ ഭവനദാന പദ്ധതി നടപ്പാക്കുന്നു. ഈ സാമ്പത്തികവര്‍ഷം തന്നെ വീടുകള്‍ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.മുഹമ്മദ് കുട്ടി മാസ്റര്‍ ഡിസംബര്‍ 18 തിങ്കളാഴ്ച അറിയിച്ചു.
ഗ്രാമസഭകള്‍ വഴി തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കള്‍ക്ക്് 35,000 രൂപ വീതം ഭവനസഹായമായി നല്‍കും. ജില്ലയിലെ 86 പഞ്ചായത്തുകളില്‍ മാര്‍ച്ച് 31നകം തിരഞ്ഞെടുക്കപ്പെടുന്ന ഇരുപത് പഞ്ചായത്തുകള്‍ക്കാണ് ആദ്യഗഡു സഹായം ലഭിക്കുക.
ഹഡ്കോയില്‍ അടയ്ക്കുന്ന തുക കിഴിച്ച് ബാക്കിയുള്ള പണം ഒമ്പത് വര്‍ഷം കൊണ്ട് ത്രിതല പഞ്ചായത്തുകള്‍ അടച്ചുതീര്‍ക്കും. ഗ്രാമപഞ്ചായത്തുകള്‍ 2000 രൂപ വീതവും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ 750 രൂപ വീതവും ഹഡ്കോയില്‍ അടയ്ക്കും. ഗുണഭോക്താവിന് സാമ്പത്തികമായ ഒരു പ്രയാസവും നേരിടില്ലെന്ന് മുഹമ്മദ് കുട്ടി മാസ്റര്‍ അറിയിച്ചു.












Click it and Unblock the Notifications