കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരക്ക് കൂട്ടണമെന്ന് വൈദ്യുതി ബോര്‍ഡ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പിടിച്ചുനില്‍ക്കാനാവാത്ത വിധം സാമ്പത്തിക സ്ഥിതി പരുങ്ങലിലായതിനാല്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് വൈദ്യുതിബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിരക്ക് കൂട്ടണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. വരുമാനമായി ലഭിക്കുന്ന 125 കോടി രൂപ വൈദ്യുതി വാങ്ങുന്നതിനും താപനിലയങ്ങള്‍ക്കാവശ്യമായ ഡീസല്‍ വാങ്ങുന്നതിനും കടം വാങ്ങിയ പലിശ നല്‍കുന്നതിനും മാത്രമേ തികയുന്നുള്ളു എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ശമ്പളം കൊടുക്കുന്നതുള്‍പ്പടെയുള്ള ബാക്കി ചെലവുകള്‍ കടം വാങ്ങിയാണ് നടത്തുന്നത്. ബോര്‍ഡിന്റെ ശരാശരി മാസ വരുമാനം 152 കോടിയാണ്. എന്നാല്‍ 245 കോടി രൂപയാണ് ചെലവ്. കുറഞ്ഞത് 80 കോടി രൂപയെങ്കിലും ചെലവിനായി കണ്ടെത്തേണ്ട നിലയിലാണ് ബോര്‍ഡെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

താപവൈദ്യുത നിലയത്തില്‍ നിന്നുള്ള വൈദ്യുതി വന്‍ തുക കൊടുത്തു വാങ്ങിയതാണ് ബോര്‍ഡിനെ സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തിയത്. 98 കോടി രൂപയാണ് ഇതിനായി ചെലവാകുന്നത്. കടം വീട്ടുന്നതിനായി പ്രതിമാസം 75 കോടി രൂപയും ചെലവാക്കേണ്ടി വരുന്നുണ്ട്. ബോര്‍ഡിന്റെ ദൈനംദിന ചെലവുകള്‍ക്കായി വായ്പയെ ആശ്രയിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X