Get Updates
Get notified of breaking news, exclusive insights, and must-see stories!

വാജ്പേയിയെ കാത്ത് കുമരകം

കുമരകം: ദേശാടനപക്ഷികളുടെ പറുദീസയായ കുമരകം ഇപ്പോള്‍ ഒരു വിഐപി അതിഥിയെ കാത്തിരിക്കുകയാണ്. ഡിസംബര്‍ 26 ചൊവാഴ്ച അവധിക്കാലം ചെലവഴിക്കാനെത്തുന്ന പ്രധാനമന്ത്രി വാജ്പേയിയാണ് കുമരകത്തെത്തുന്ന ഈ വിഐപി അതിഥി.

വാജ്പേയിയെ വരവേല്‍ക്കാന്‍ ടാജ് റിട്രീറ്റ് ഹോട്ടല്‍ തയാറായിക്കഴിഞ്ഞു. ഇവിടെയുള്ള 22 മുറികളിലൊന്ന് പ്രധാനമന്ത്രിയ്ക്കായി ഒരുക്കിയിരിക്കുകയാണ്. ഡിസംബര്‍ 26 മുതല്‍ ജനവരി രണ്ട് വരെ മറ്റ് വിനോദ സഞ്ചാരികള്‍ക്ക് ടാജ് റിട്രീറ്റിലേക്ക് പ്രവേശനമില്ല.

ഹോട്ടലിനോട് ചേര്‍ന്നുള്ള ആയുര്‍വേദ റിസോര്‍ട്ടില്‍ വാജ്പേയിക്കായുള്ള പ്രത്യേക തിരുമ്മല്‍ ചികിത്സാ സൗകര്യങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കോട്ടയ്ക്കലില്‍ നിന്നും മറ്റുമുള്ള ആയുര്‍വേദ വിദഗ്ധരാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുക.

കരിമീന്‍ പൊള്ളിച്ചതുള്‍പ്പടെയുള്ള വിശിഷ്ട വിഭവങ്ങള്‍ പ്രധാനമന്ത്രിയെ കുമരകത്ത് കാത്തിരിക്കുന്നു. വാജ്പേയിക്കുള്ള ഭക്ഷണമൊരുക്കാന്‍ മുംബൈയില്‍ നിന്നും ടാജിന്റെ പ്രത്യേക സംഘവുമെത്തുന്നുണ്ട്.

വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ കേരളത്തിലെ മത-ആത്മീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സഖ്യമുണ്ടാക്കുക എന്ന ലക്ഷ്യവും പ്രധാനമന്ത്രിയുടെ വരവിനുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

എന്തായാലും പ്രധാനമന്ത്രിയുടെ വരവ് കുമരകത്ത്കാര്‍ക്ക് അനുഗ്രഹമായി. കോട്ടയം-കുമരകം റോഡ് യുദ്ധകാലാടിസ്ഥാനത്തിലാണ് നന്നാക്കുന്നത്. സാധാരണയായി റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനാവശ്യപ്പെടുമ്പോള്‍ ഫണ്ടില്ലെന്നും ടാറില്ലെന്നുമുള്ള കാരണങ്ങള്‍ പറയുന്ന അധികൃതര്‍ക്ക് ഇപ്പോള്‍ റോഡ് പണി എങ്ങനെ സാധിക്കുന്നു എന്നാണ് സ്ഥലവാസികള്‍ ചോദിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ വരവ് മൂലം കുമരകത്തും പരിസരത്തുമുള്ള കടക്കാര്‍ക്ക് ക്രിസ്തുമസിനോടനുബന്ധിച്ച് പടക്കം വില്‍ക്കാനുള്ള ലൈസന്‍സ് നല്‍കിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+