Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ കോളേജില്‍ മിന്നല്‍ പണിമുടക്ക്

ചേവായൂര്‍: നഴ്സുമാരുടെയും ഹൗസ് സര്‍ജന്മാരുടെയും മിന്നല്‍ പണിമുടക്ക് മൂലം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെട്ടു.

നഴ്സിംഗ് സ്റാഫ് ഷണ്മുഖദാസിനെ വെട്ടിപ്പരിക്കേല്പിച്ചതില്‍ പ്രതിഷേധിച്ചാണ് ആശുപത്രി ജീവനക്കാര്‍ ഡിസംബര്‍ 17 ഞായറാഴ്ച മിന്നല്‍ പണിമുടക്ക് നടത്തിയത്. ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ അക്രമികളെ ഉടന്‍ അറസ്റ് ചെയ്യാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഉച്ചവരെ ആശുപത്രി പ്രവര്‍ത്തനം തടസപ്പെടുത്തിയ സമരം പിന്‍വലിക്കാന്‍ ജീവനക്കാര്‍ തയാറായത്.

ഡിസംബര്‍ 16 ശനിയാഴ്ച രാത്രിയാണ് ഷണ്മുഖദാസിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പിച്ചത്. ഞായറാഴ്ച രാവിലെയായിട്ടും സൂപ്രണ്ട് സ്ഥലത്തെത്താതിരുന്നത് ജീവനക്കാരെ ക്ഷുഭിതരാക്കി. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ അറിയിപ്പുണ്ടായതിനെ തുടര്‍ന്ന് ഉച്ചയോടെ ജീവനക്കാര്‍ പണിമുടക്ക് അവസാനിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+