മുല്ലപ്പെരിയാറില്‍ പുതിയ വിള്ളലുകള്‍
മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ വിള്ളലുകള്‍ കണ്ടെത്തി. കുമ്മായം കൊണ്ടുള്ള പ്ലാസ്ററിംഗ് അടര്‍ന്ന് പലയിടത്തും കല്‍ക്കെട്ടുകള്‍ തെളിഞ്ഞിട്ടുണ്ട്. ഡാമിന്റെ രണ്ടറ്റത്തും കല്ലുകള്‍ ഇളകി സുഷിരങ്ങള്‍ വീണിരിക്കുകയാണ്.
ജലനിരപ്പ് താഴ്ന്നതോടെയാണ് അണക്കെട്ടില്‍ കൂടുതല്‍ വിള്ളലുകള്‍ കാണാന്‍ കഴിഞ്ഞത്. വെള്ളത്തിനടിയിലേക്ക് ഇനിയും വിള്ളലുകളുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ അടിഭാഗത്തേക്കു പോകും തോറും ഡാമിന്റെ വിള്ളലുകള്‍ വലിയതും ആഴമുള്ളതുമായാണ് കാണുന്നത്.
കേരളത്തില്‍ ഈയിടെ നടന്ന ഭൂകമ്പങ്ങള്‍ അണക്കെട്ടിന് കാര്യമായ ഇളക്കം തട്ടിച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. അടിഭാഗത്തെ സപ്പോര്‍ട്ടിംഗ് ഡാമിലേക്കുള്ള ബീമുകള്‍ക്ക് സമ്മര്‍ദ്ദം താങ്ങാനുള്ള ശേഷിയില്ലാത്തതാണ് അണക്കെട്ടിന് ഇത്രയും ഇളക്കം തട്ടാന്‍ കാരണം.
നൂറു വര്‍ഷത്തോളം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂചലനത്തിന് ശേഷം സുരക്ഷിതമാണന്ന് പറയാനാവില്ലെന്ന് ഹൈദരാബാദിലെ ഭൗമ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. റസ്തോഗി പറഞ്ഞു. എന്നാല്‍ അണക്കെട്ടിന്റെ ഉയരം കൂട്ടുന്നത് അപകടമുണ്ടാക്കുമോ എന്ന കാര്യത്തില്‍ ഉത്തരം പറയേണ്ടത് കേന്ദ്ര ജല കമ്മീഷനാണെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.
കേരളത്തില്‍ അടുത്തിടെയുണ്ടായ ഭൂചലനം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളല്‍ വീണെന്ന കേരളത്തിന്റെ വാദം ശരിയല്ലെന്ന് തമിഴ്നാട് പൊതുമരാമത്ത് മന്ത്രി പി. ദുരൈ മുരുകന് പറഞ്ഞു. കേരളം ഭൂചലനത്തെ ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications