ജീവനക്കാര്‍ക്ക് ശമ്പളം നേരത്തെ
തിരുവനന്തപുരം: ക്രിസ്മസും റംസാനും പ്രമാണിച്ച് സംസ്ഥാന ജീവനക്കാര്‍ക്ക് ഡിസംബര്‍ മാസത്തെ ശമ്പളം നേരത്തെ നല്‍കും.
ഡിസംബര്‍ 20, 21, 22 തീയതികളില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന് ധനകാര്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിസംബര്‍ 18 തിങ്കളാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി.
എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും പോളിടെക്നിക്കുകളിലെയും ജീവനക്കാര്‍ക്കും ശമ്പളം നേരത്തെ ലഭിക്കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള പെന്‍ഷന്‍ തുകയും ഡിസംബര്‍ 20ന് നല്‍കുമെന്ന് അറിയിപ്പില്‍ പറയുന്നു.












Click it and Unblock the Notifications