ജയില്‍ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു
കണ്ണൂര്‍: ആര്‍എസ്എസ് നേതാവിന് തടവുകാരെ കാണാന്‍ അനുമതി നല്‍കിയതിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ജോസഫ് തോമസിനെ സസ്പെന്റ് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
ഡിസംബര്‍ 15ന് ആണ് ആര്‍എസ്എസ് നേതാവ് എച്ച്.വി.ശേഷാദ്രിയും മറ്റ് ചില ആര്‍എസ്എസ് നേതാക്കളും ജയിലിലെത്തി ആര്‍എസ്എസ് പ്രവര്‍ത്തകരായ തടവുകാരെ കണ്ടത്. രാഷ്ട്രീയനേതാക്കള്‍ ജയിലിലെത്തി തടവുകാരെ കാണുന്നത് സാധാരണമാണെങ്കിലും രാഷ്ട്രീയസംഘടനയല്ലാത്ത ആര്‍എസ്എസിന്റെ നേതാക്കള്‍ക്ക് തടവുകാരെ കാണാന്‍ അനുമതി നല്‍കിയത് കീഴ്വഴക്കത്തിന്റെ ലംഘനമാണെന്നാണ് ആരോപണം.
അഡീഷണല്‍ ഡിജിപി (ജയില്‍) ആര്‍.പി.സി. നായര്‍ നടത്തിയ പ്രാഥമികഅന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തത്.
നേരത്തെ ആര്‍എസ്എസ് നേതാവിനെ ജയിലില്‍ പ്രസംഗം നടത്താന്‍ അനുവദിച്ചതിന് ജയില്‍ സൂപ്രണ്ടിനെതിരെ നടപടി വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.പി.ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications