കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ തീവണ്ടി ഗതാഗതം താറുമാറായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഡിവൈഎഫ്ഐ ആഹ്വാനം ചെയ്ത തീവണ്ടി തടയല്‍ സമരം മൂലം കേരളത്തിലെ തീവണ്ടി ഗതാഗതം താറുമാറായി. സമരത്തെ തുടര്‍ന്ന് 13 തീവണ്ടികള്‍ റദ്ദാക്കി.

കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി നയത്തിനും കൂടിവരുന്ന തൊഴിലില്ലായ്മയ്ക്കുമെതിരെയാണ് സംഘടന 12 മണിക്കൂര്‍ നീളുന്ന തീവണ്ടി തടയല്‍ സമരം ആഹ്വാനം ചെയ്തത്.

ഡിസംബര്‍ 18 തിങ്കളാഴ്ച രാവിലെ സംസ്ഥാനത്തെ 18 കേന്ദ്രങ്ങളിലാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തീവണ്ടി തടയുന്നത്. റെയില്‍പാതകളില്ലാത്ത ഇടുക്കിയിലും വയനാട്ടിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിച്ചാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

ഉപരോധ സമരത്തിന്റെ ഭാഗമായി കൊച്ചി തുറമുഖം പൂര്‍ണ്ണമായും സ്തംഭിച്ചു.ഉപരോധസമരം രാവിലെ അഞ്ചുമണിക്ക് തുടങ്ങി.ഫിഷിംഗ് ബോട്ടുകളും വള്ളങ്ങളും നിരത്തിയാണ് വൈപ്പിനും ഫോര്‍ട്ടുകൊച്ചിക്കും ഇടയില്‍ അഴിമുഖം ഉപരോധിച്ചത്. കരയില്‍ തുറമുഖട്രസ്റിന്റെ ആറ് കവാടങ്ങളിലും ഉപരോധം നടന്നു.മട്ടാഞ്ചേരി വാര്‍ഫ്,കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റേഷന്‍,കണ്ടെയ്നര്‍ ടെര്‍മിനല്‍,പോര്‍ട്ട് വര്‍ക്ക്ഷോപ്പ് എന്നിവയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും മുടങ്ങി.

കൊച്ചി അഴിമുഖത്ത് ബാര്‍ജില്‍ തയ്യാറാക്കിയ സ്റേജില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.എം.എ.തോമസ് എംഎല്‍എ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

എന്‍സിപി സംസ്ഥാനപ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍,ആര്‍എസ്പി സംസ്ഥാന സെക്രട്ടറി പ്രഫ.ടി.ജെ.ചന്ദ്രചൂഡന്‍,ഡിവൈഎഫ്ഐ നേതാക്കളായ ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ,പി.ആര്‍.വസന്തന്‍,പി.രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X