തിരുവനന്തപുരം ഫ്ലൈയിംഗ് ക്ലബിനു ഹാന്‍സ-മൂന്ന്
ബാംഗ്ലൂര്‍: തിരുവനന്തപുരം ഫ്ലൈയിംഗ് ക്ലബിനു വേണ്ടി ഹാന്‍സ-മൂന്ന് വിമാനം ബാംഗ്ലൂര്‍ നാഷണല്‍ എയ്റോ സ്പേസ് ലബോറട്ടറിയില്‍ നിര്‍മാണഘട്ടത്തില്‍.
രാത്രിയിലും പറക്കാനുള്ള ഹാന്‍സ-മൂന്ന് വിമാനത്തിന് ഏറെ സവിശേഷതകളുണ്ട്. മിന്നലില്‍ നിന്നു രക്ഷപ്പെടാനുള്ള സംവിധാനം ഈ വിമാനത്തിലുണ്ട്. പതിനായിരം അടി ഉയരത്തില്‍ നാല് മണിക്കൂര്‍ നിര്‍ത്താതെ പറക്കാനാവും.
പ്രത്യേകതരം ഫൈബര്‍ കൊണ്ടു നിര്‍മിക്കുന്ന ഈ വിമാനത്തില്‍ രണ്ടു പേര്‍ക്കിരിക്കാം. 45 ലക്ഷമാണ് ഇതിന്റെ നിര്‍മാണച്ചെലവ്.
നാഷണല്‍ എയ്റോ സ്പേസ് ലബോട്ടറി വികസിപ്പിച്ചെടുത്തതാണ് ഹാന്‍സ-മൂന്ന് വിമാനം. സരസ് എന്ന ചെറിയ വിമാനത്തിന്റെ നിര്‍മാണവും ലബോട്ടറിയില്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications