നെല്ലും അരിയും ഉടന്‍ വാങ്ങണമെന്ന് നായിഡു
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ നിന്നും നെല്ലും അരിയും വാങ്ങാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഉടന്‍ നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.
ഡിസംബറില്‍ 30 ലക്ഷം ടണ്‍ അരിയാണ് എഫ്സിഐ ആന്ധ്രപ്രദേശില്‍ നിന്നും സംഭരിക്കേണ്ടത്. എന്നാല്‍ ഇതുവരെയായി അവര്‍ 3,30,000 ടണ്‍ മാത്രമാണ് സംഭരിച്ചത് - നായിഡു ചൂണ്ടിക്കാട്ടി. പുതുതായി ഉല്പാദിപ്പിക്കുന്ന അരി സൂക്ഷിക്കാന്‍ എത്രയും പെട്ടെന്ന് അഞ്ച് ലക്ഷം ടണ്‍ അരി മാറ്റണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കൂടാതെ 20 ലക്ഷം ടണ്‍ അരി കയറ്റുമതി ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ഷകരുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കാനാണ് തങ്ങള്‍ പോരാടുന്നതെന്ന് നായിഡു പറഞ്ഞു. ഇക്കാര്യത്തില്‍ ഭക്ഷ്യ ഉപഭോക്തൃ മന്ത്രാലയത്തിന്റെയും ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ)യുടെയും നടപടികള്‍ വിലയിരുത്തി വരികായണെന്ന് അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തിന്റെ താല്പര്യത്തില്‍ ഒരു നീക്കുപോക്കിനും തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ആന്ധ്രപ്രദേശിന്റെ താല്പര്യം സംരക്ഷിക്കാന്‍ ഏതു നടപടിക്കും ഞങ്ങള്‍ ഒരുക്കമാണ് - നായിഡു പറഞ്ഞു. പ്രശ്നം പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ തെലുങ്കുദേശം (ടിഡിപി) പിന്‍വലിക്കുമെന്ന് നേരത്തെ നായിഡു പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications