തപാല്‍ സമരം തീര്‍ന്നു
ദില്ലി: നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റല്‍ എംപ്ലോയീസും പണിമുടക്കില്‍ നിന്നും പിന്മാറിയതോടെ തപാല്‍ സമരം പൂര്‍ണ്ണമായും അവസാനിച്ചു.
ജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യം കണക്കിലെടുത്താണ് തങ്ങള്‍ പണിമുടക്ക് അവസാനിപ്പിക്കുന്നതെന്ന് സമരത്തില്‍ നിന്ന് പിന്മാറാതിരുന്ന എന്‍എഫ്പിടിഒ ഭാരവാഹികള്‍ ഡിസംബര്‍ 18 തിങ്കളാഴ്ച അറിയിച്ചു. കെട്ടിക്കിടക്കുന്ന തപാല്‍ ഉരുപ്പടികള്‍ എത്രയും പെട്ടെന്ന് കൈകാര്യം ചെയ്യാന്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമരം അവസാനിപ്പിച്ചെങ്കിലും ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംഘടനാ നേതാവ് സി.ചന്ദ്രന്‍പിള്ള പറഞ്ഞു.
വാര്‍ത്താവിനിമയ മന്ത്രി രാംവിലാസ് പാസ്വാനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബിജെപി ആഭിമുഖ്യമുള്ള ഭാരതീയ പോസ്റല്‍ എംപ്ലോയീസ് ഫെഡറേഷനും കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള നാഷണല്‍ പോസ്റല്‍ ഓര്‍ഗനൈസേഷനും ഡിസംബര്‍ 17 ഞായറാഴ്ച തന്നെ പണിമുടക്ക് പിന്‍വലിച്ചിരുന്നു.കേരളത്തില്‍ വന്‍ശക്തിയായ ഇടതുപക്ഷാഭിമുഖ്യമുള്ള എന്‍എഫ് പിഇ ഡിസംബര്‍ 18 തിങ്കളാഴ്ച വൈകുന്നേരമാണ് പണിമുടക്കില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്.












Click it and Unblock the Notifications