ഫിബ്രവരിയില്‍ പുതിയ ഉപഗ്രഹം വിക്ഷേപിക്കും
ബാംഗ്ലൂര്‍: ഇന്ത്യയുടെ പുതിയ ഉപഗ്രഹം 2001 ഫിബ്രവരി അവസാനത്തോടെ ജിഎസ്എല്‍വിയിലൂടെ വിക്ഷേപിക്കും.
ഇന്‍സാറ്റ് പരമ്പരയിലെ 2000 കിലോഗ്രാം വിഭാഗത്തിലെ ഉപഗ്രഹത്തിന്റെ നിര്‍മ്മാണം ബാംഗ്ലൂരിലെ ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്ററില്‍ തുടങ്ങിക്കഴിഞ്ഞു.
ഇതു വരെ വിദേശലോഞ്ച് വെഹിക്കിളുകളിലൂടെ വിക്ഷേപിച്ചിരുന്ന ഇന്‍സാറ്റ് പരമ്പരയിലെ ഉപഗ്രഹങ്ങള്‍ ഇതാദ്യമായാണ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ജിയോസിംക്രണൈസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിലൂടെ(ജിഎസ്എല്‍വി) വിക്ഷേപിക്കാനൊരുങ്ങുന്നത്.
2000 ടണ്‍ ക്ലാസില്‍ പെട്ട ഉപഗ്രഹങ്ങള്‍ ജിയോ സിംക്രണൈസ് ഭ്രമണപഥത്തില്‍ വിടാന്‍ പറ്റിയ റോക്കറ്റുകള്‍ ഇതുവരെ ഇന്ത്യയ്ക്കുണ്ടായിരുന്നില്ല. ജിഎസ്എല്‍വി സജ്ജമാകുന്നതോടെ ഐഎസ്ആര്‍ഒയ്ക്ക് വാണിജ്യാടിസ്ഥാനത്തില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications