മണിച്ചനെ കൊണ്ടുപോയ വാനിടിച്ച് രണ്ട് മരണം
കൊല്ലം: വിഷമദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ കൊണ്ടുപോയ പൊലീസ് വാഹനമിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞു.
ചാത്തിനാംകുളം മിലെദെ ഷെരീഫ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികളായ സിദ്ദിഖ് (18), രതീഷ്കുമാര്‍ (18) എന്നിവരാണ് മരണമടഞ്ഞത്. ഡിസംബര്‍ 18 തിങ്കളാഴ്ച മണിച്ചനെ കൊട്ടാരക്കര കോടതിയില്‍ കൊണ്ടുപോയ ശേഷം തിരിച്ചുകൊണ്ടുവരികയായിരുന്ന പൊലീസ് വാനാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിലിടിച്ചത്.
കരിക്കോട് സാരഥി ജംഗ്ഷന് സമീപം വച്ചായിരുന്നു അപകടം. കരിക്കോട് ഉമൈബ മന്‍സിലില്‍ കബീര്‍ കുട്ടിയുടെ മകനാണ് സിദ്ദിഖ്. മാമൂട് പിള്ളവീട്ടില്‍ സുന്ദരേശന്‍ പിള്ളയുടെ മകനാണ് രതീഷ്കുമാര്‍.












Click it and Unblock the Notifications